മൊബൈലില്‍ പകര്‍ത്തിയ ചില കാഴ്ചകള്‍

Thursday, 14 January 2010

ഉത്സവം

16 comments:

പകല്‍കിനാവന്‍ | daYdreaMer said...

--------- X ---------
മുറിച്ചു.
ഉത്സവം കൊടിയേറി..

Anil cheleri kumaran said...

ഇതൊരു കൊച്ചു സൂപ്പര്‍മാര്‍ക്കറ്റ് ആണല്ലോ.

ഷെരീഫ് കൊട്ടാരക്കര said...

ഉത്സവപ്പറമ്പിൽ പോകാൻ ധൃതിയായി

ramanika said...

നാട്ടിലെ ഉത്സവം ഈ മാസം
അവസാനമാണ് .........

ഹരീഷ് തൊടുപുഴ said...

ആഹാ..!!

കാമെറ ഒരെണ്ണം വാങ്ങിന്നു തോന്നുന്നുവല്ലോ..:)

Dethan Punalur said...

ഊത്തും പീപ്പിയുമെല്ലാം വീണ്ടും ബാല്യത്തെ തിരികെ വിളിക്കുന്നു..

താരകൻ said...

മനസ്സിലെ കുട്ടിത്തത്തിന് ഈ നിറപകിട്ടുകളെന്നും
ഉത്സവകാഴ്ചയൊരുക്കുന്നു..രാമചന്ദ്രാ നല്ലചിത്രം..നല്ല ക്യാപ്ഷൻ...

jyo.mds said...

പണ്ട് പൂരത്തിനു പോകുന്നത് ഓര്‍മ്മയിലെത്തി.

ഹന്‍ല്ലലത്ത് Hanllalath said...

:)

Unknown said...

കാഴ്ച്ചകളിലെ ആദ്യചിത്രം ഉത്സവത്തോടെ തുടങ്ങി...........ഇനി കൊടിയിറക്കമാതിരിയാവാതിരിക്കട്ടെ!പ്രാര്‍ഥനയോടെ.............

പാവപ്പെട്ടവൻ said...

ഉത്സവത്തിന്‍റെ കൊടിയേറ്റങ്ങളില്‍ ഗ്രാമമുണരുന്നു

വാഴക്കോടന്‍ ‍// vazhakodan said...

നീയും പടം പിടുത്തം തുടങ്ങ്യാ:)
പൂരപ്പറമ്പ് ഓര്‍ത്തു ട്ടാ !

ദേവസേന said...

ഏതോ ജന്മത്തിനപ്പുറത്തു കണ്ട കാഴ്ച്ച.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പകലന്റെ കൈകൊണ്ടുള്ള മുറി കൊള്ളാം :)

കുമാരന്‍, ഇതല്ലേ പണ്ടത്തെ സൂപ്പര്‍മാര്‍ക്കറ്റ്!

ഷെറീഫ്, ഉത്സവങ്ങളുടെ തുടക്കമായിരുന്നു. കൂടാന്‍ കഴിഞ്ഞത് ഭാഗ്യം.

രമണിക, ഞങ്ങളുടെ നാട്ടില്‍ തുടക്കത്തിലെ ഉത്സവമാണ്. പ്രോത്സാഹനങ്ങള്‍ക്ക് വളരെയധികം നന്ദിയുണ്ട്.

ഹരീഷേ, ക്യാമറയൊന്നും വാങ്ങിയില്ല. നിങ്ങളേ പോലെയൊന്നും പോട്ടം പിടിക്കാനറിയില്ല. അതോണ്ട് എന്തിനാ വെറുതെ ഒരു പുട്ടും കുറ്റി ചുമന്ന് നടക്കണെ?? നിങ്ങളുടെയൊക്കെ പോട്ടങ്ങള്‍ കണ്ട് കുശുമ്പ് കയറിയപ്പോള്‍ “മൊഫൈലില്‍” ചില പടങ്ങള്‍ പിടിച്ച് ബ്ലോഗിലിട്ടതല്ലേ.. :)

വിചാരം, :)

ദത്തന്‍, ഇതൊക്കെ കാണുമ്പോള്‍ കാലങ്ങള്‍ പുറകിലേക്കോടുന്നു.

താരകന്‍, പൂരപ്പറമ്പും നിറങ്ങളും ഒക്കെ ഇപ്പോഴും മനസ്സിലെ കുട്ടിയെ മോഹിപ്പിക്കുന്നു.

അരുണ്‍, :)
ജ്യോ, അതെ.

ഹന്‍, :)

സഗീറേ, കൊടി കയറിയാല്‍ ഇറങ്ങണം. :)
പാവപ്പെട്ടവന്‍, നാടുണര്‍ന്ന് തുടങ്ങി..

വാഴേ, എന്ത് ചെയ്യാനാ. :)

ദേവസേന, ഇപ്പോഴും ഈ കാഴ്ചകള്‍ നില നില്‍ക്കുന്നു എന്നത് സന്തോഷം നല്‍കുന്നു. പൂരങ്ങളും പൂരപ്പറമ്പും ഇപ്പോഴും വലുതായി മാറിയിട്ടില്ല..

വല്യമ്മായി said...

നാട്ടിലിപ്പോള്‍ ഉല്‍സവകാലം തുറ്റങ്ങിയോ എന്ന് ഇന്നലെ ഓര്‍ത്തതേ ഉള്ളൂ.ഏതാ അമ്പലം?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വല്ല്യമ്മായി, തുടങ്ങി. ഇത് തൃശ്ശുരുള്ള നൈതലക്കാവ് എന്ന അമ്പലത്തിലെയാണ്. (തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന ചെറു പൂരങ്ങളില്‍ ഒന്ന് ഇവിടെ നിന്നാണ്)

എല്ലാ കൊല്ലവും ഡിസംബര്‍ 25ന് (മിക്കവാറും) ഇവിടെ തുടങ്ങുന്ന ഉത്സവത്തോട് കൂടിയാണ് ഞങ്ങളുടെ നാടിന്റെ ചുറ്റുവട്ടത്ത് ഉത്സവങ്ങള്‍ ആരംഭിക്കുന്നത്. തൃശ്ശൂര്‍ പൂരത്തോടെ അവസാനിക്കുന്നു.